Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Sailors

ഇറേനി​യ​ൻ നാ​വി​ക​രു​ടെ 45 മൃ​ത​ദേ​ഹ​ങ്ങ​ൾ ശ്രീ​ല​ങ്ക കൈ​മാ​റി

കൊ​​​​ളം​​​​ബോ: ശ്രീ​​​​ല​​​​ങ്ക​​​​ൻ തീ​​​​ര​​​​ത്ത് ഇ​​​​റേ​​​നി​​​​യ​​​​ൻ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​നു നേ​​​​രേയു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട 45 നാ​​​​വി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ശ്രീ​​​ല​​​ങ്ക ഇ​​​ന്ന​​​ലെ ഇ​​​​റാ​​​​ൻ എം​​​​ബ​​​​സി​​​​ക്കു കൈ​​​​മാ​​​​റി.

ഗാ​​​​ലെ തു​​​​റ​​​​മു​​​​ഖ പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന മാ​​​​നി​​​​ച്ചാ​​​​ണ് ചീ​​​​ഫ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് സ​​​​മീ​​​​ര ദൊ​​​​ഡം​​​​ഗൊ​​​​ഡ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ ക​​​​രാ​​​​പി​​​​റ്റി​​​​യ നാ​​​​ഷ​​​​ണ​​​​ൽ ഹോ​​​​സ്പി​​​​റ്റ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

തെ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​ത്ത​​​​ല അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം വ​​​​ഴി മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​നി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​മെ​​​​ന്നാ​​​ണ് പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

ഗാ​​​​ലെ​​​​യ്ക്കു സ​​​​മീ​​​​പം യു​​​​എ​​​​സ് അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​ണ് ഇ​​​​റേ​​​നി​​​​യ​​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഐ​​​​റി​​​​സ് ദേ​​​​ന മു​​​​ങ്ങി​​​​യ​​​ത്. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​നി​​​​ന്ന് ആ​​​​കെ 84 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യി ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച ശ്രീ​​​​ല​​​​ങ്ക അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​ലെ​​​ വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​ത്തു ന​​​​ട​​​​ന്ന നാ​​​വി​​​ക​​​സേ​​​നാ അ​​​ഭ്യാ​​​സ​​​ത്തി​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ശേ​​​​ഷം ഇ​​​​റാ​​​​നി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​പ്പ​​​​ൽ. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട 32 പേ​​​​രെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​വ​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​നി​​​​ന്ന് ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്യു​​​​ക​​​​യും ഗാ​​​​ലെ​​​​യി​​​​ലെ കൊ​​​​ഗ്ഗ​​​​ല​​​​യി​​​​ലു​​​​ള്ള ശ്രീ​​​​ല​​​​ങ്ക​​​​ൻ വ്യോ​​​​മ​​​​സേ​​​​നാ താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up